തിരുവനന്തപുരം: കേരള പ്രദേശ് കർഷക കോൺഗ്രസ് വട്ടിയൂർക്കാവ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നേതൃയോഗവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.മുൻ കെ.പി.സി.സി പ്രസിഡന്റ് കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു.കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് തോംസൺ ലോറൻസ് അദ്ധ്യക്ഷത വഹിച്ചു. കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അടയമൺ മുരളീധരൻ,ഡി.സി.സി ജനറൽ സെക്രട്ടറി കോട്ടമുകൾ സുഭാഷ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ പാറ്റൂർ സുനിൽ,വെള്ളക്കടവ് വേണുകുമാർ, കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആർ.സി.മധു,വ്യാപാരി വ്യവസായി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പേരൂർക്കട മോഹനൻ, കോൺഗ്രസ് കുടപ്പനക്കുന്ന് മണ്ഡലം പ്രസിഡന്റ് അനിത, കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി സജു പിള്ള, നിയോജക മണ്ഡലം പ്രസിഡന്റ്‌ ടി.എസ്.മഞ്ജുഷ,കോൺഗ്രസ് വാർഡ് പ്രസിഡന്റുമാരായ ജയശങ്കർ, ഹാർവിപുരം വിജയൻ തുടങ്ങിയവർ പങ്കെടുത്തു. കാരക്കോണം സി.എസ്.ഐ മെഡിക്കൽ കോളേജിന്റെ സഹകരണത്തോടെയാണ് തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചത്.