തിരുവനന്തപുരം: ഇ.പി.എഫ് പെൻഷൻ കുടിശിക തീർത്തുകൊടുക്കണമെന്ന് പി.എഫ് പെൻഷണേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് ബാബു ദിവാകരനും സെക്രട്ടറി കുമാരപുരം ഗോപനും ആവശ്യപ്പെട്ടു. ഇ.പി.എഫ് പദ്ധതിയിൽ പരിഷ്കാരങ്ങൾ വരുത്തിയിട്ടും അതിനാവശ്യമായ ജീവനക്കാരെ അനുവദിക്കാത്തതിനാൽ ഉയർന്ന പെൻഷനുവേണ്ടി ഓപ്ഷൻ നൽകിയവരുടെ അപേക്ഷ കുടിശിക തുക നിശ്ചയിക്കാൻ ഓഫീസുകളിൽ കെട്ടിവച്ചിരിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.