തിരുവനന്തപുരം: മണക്കാട് മല്ലിയിടത്ത് മരണവീട്ടിൽ ഉണ്ടായ വാക്കുതർക്കത്തെ തുടർന്ന് യുവാവിനെ നാലംഗസംഘം മർദ്ദിച്ചു. കരമന സ്വദേശികളായ സജീവ്, അഭിലാഷ്, ശരത്, രാജേഷ് എന്നിവരെ ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തു. മണക്കാട് സ്വദേശി അമലിനെയാണ് ഇവർ ക്രൂരമായി മർദ്ദിച്ചത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. സുഭാഷ് എന്നയാളിന്റെ മരണാനന്തരച്ചടങ്ങിൽ പങ്കെടുക്കാനെത്തിയതാണ് ഇവർ. അമിതമായി മദ്യപിച്ചിരുന്ന നാലംഗസംഘവും അമലുമായി വാക്കുതർക്കമായി. തുടർന്നാണ് അമലിനെ സംഘം ചേർന്ന് മർദ്ദിച്ചത്. അമലിന്റെ കണ്ണിന് സാരമായി പരിക്കുണ്ട്. ഇയാളെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വധശ്രമത്തിനാണ് കേസെടുത്തിട്ടുള്ളത്.