തിരുവനന്തപുരം:കുറഞ്ഞ പെൻഷൻ 9000രൂപയാക്കണമെന്നാവശ്യപ്പെട്ട് പി.എഫ്.പെൻഷണേഴ്സ് അസോസിയേഷൻ ആർ.എം.എസിന് മുന്നിൽ നടത്തിയ പ്രതിഷേധസംഗമം സി.കെ.ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

ഐ.എൻ.ടി.യു.സി അഖിലേന്ത്യ സെക്രട്ടറി വി.ജെ.ജോസഫ്,മാഹീൻ അബൂബക്കർ,എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ജയകുമാർ,ബി.എം.എസ്.സംസ്ഥാന സമിതി അംഗം,എം.രാജശേഖരൻ തുടങ്ങിയവർ സംസാരിച്ചു.ജില്ലാ പ്രസിഡന്റ് ചന്ദ്രബോസ് അദ്ധ്യക്ഷത വഹിച്ചു.സോമശേഖരൻ നായർ സ്വാഗതവും പി.ജി.രാജേന്ദ്രൻ നന്ദിയും പറഞ്ഞു.