തിരുവനന്തപുരം: ആദ്യ പൈതൃക കോൺഗ്രസിന്റെ ഭാഗമായി സംഗീത വേദ ഗ്രാമമായ പുത്തൻതെരുവിലേയ്ക്ക് തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾച്ചറൽ ഹെറിറ്റേജ് പൈതൃക നടത്തം സംഘടിപ്പിച്ചു. ഗവ.ഫോർട്ട് യു.പി.എസ്, ഭൂതനാഥ സ്വാമി ക്ഷേത്രം, കൽപകനായകി ക്ഷേത്രം, തിരുവിതാംകൂർ രാജകുടുംബം വേദാദ്ധ്യാനത്തിനായി കൊണ്ടുവന്ന ഘനപാടി കുടുംബം, ചെമ്പൈ വൈദ്യനാഥ ഭാഗവതർ കച്ചേരി നടത്തിയ ഭജനമഠം, ദീക്ഷിതർ സമാധി, ആനവാൽ തെരുവ്, ഇടശേരി കോട്ട, ഗന്ധർവൻ ഗ്രാമം, ഒന്നാം പുത്തൻ തെരുവ്, രണ്ടാം പുത്തൻ തെരുവ് എന്നിവിടങ്ങൾ സന്ദർശിച്ചു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ടി.കെ.എ.നായർ ഉദ്ഘാടനം ചെയ്തു. ചരിത്രകാരൻ ഡോ.എം.ജി.ശശിഭൂഷൺ, പ്രതാപ് കിഴക്കേമഠം, ഡോ.അച്യുത് ശങ്കർ, ഗീത, ശാന്താ തുളസീധരൻ, കൗൺസിലർ ജാനകി അമ്മാൾ, ഡോ.പദ്മേഷ്, മണക്കാട് സുരേഷ്, സേവ്യർ ലോപ്പസ്, അംബികാ അമ്മ, ജി.സുരേഷ്, ജീൻപോൾ, സംഗീത് കോയിക്കൽ, ശംഭുമോഹൻ, അനിൽ നെടുങ്ങോട് തുടങ്ങിയവർ പങ്കെടുത്തു.