കള്ളിക്കാട്:നെയ്യാർ ഡാം പുതിയ പാലത്തിന് സമീപം നിർത്തിയിട്ടിരിക്കുകയായിരുന്ന അയ്യപ്പഭക്തരുടെ കാറിന് നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം.ശബരിമലയിൽ നിന്നു മടങ്ങുകയായിരുന്ന കുട്ടി ഉൾപ്പെടെ അഞ്ചംഗ കുഴിത്തുറ സ്വദേശികൾ നെയ്യാർ അണക്കെട്ടിന് മുന്നിലെ പുതിയ പാലത്തിൽ വാഹനം നിറുത്തി ഡാം കാണുകായിരുന്നു.ഈ സമയം ഇവിടെയെത്തിയ സാമൂഹ്യ വിരുദ്ധ സംഘം കാർ നിറുത്തിയതതിനെ ചോദ്യം ചെയ്ത് കാറിൽ ശക്തിയായി അടിച്ചു.ഈ സമയം അക്രമിയുടെ കയിൽ കിടന്ന ഇരുമ്പ് വള കാറിന്റെ ഗ്ലാസ് തകർത്തു.ഇതോടെ തമ്മിൽ വാക്ക് തർക്കമായി.നാട്ടുകാർ അറിയിച്ചതനുസരിച്ച് പൊലിസ് സ്ഥലത്തെത്തിയപ്പോൾ പ്രതികൾ ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും അഞ്ചുപേരെ നെയ്യാർഡാം പൊലീസ് കസ്റ്റഡിയിൽ എടുത്തു.പിടിയിലായവർ നിരവധി കേസുകളിൽ പ്രതികളാണെന്ന് നെയ്യാർഡാം പൊലീസ് അറിയിച്ചു.