തിരുവനന്തപുരം: പൂഞ്ഞാർ കൊട്ടാരത്തിലെ കുലഗുരുവും പൗർണമിക്കാവ് ശ്രീബാല ത്രിപുര സുന്ദരി ദേവീക്ഷേത്രത്തിന്റെ തന്ത്രിയുമായ പൂഞ്ഞാർ മിത്രൻ നമ്പൂതിരിപ്പാടിന്റെ നിര്യാണത്തിൽ പൗർണമിക്കാവ് ക്ഷേത്ര കമ്മിറ്റി ദുഃഖം രേഖപ്പെടുത്തി.വേദപണ്ഡിതനും സംസ്‌കൃത പണ്ഡിതനും ബഹുഭാഷാ പണ്ഡിതനുമായ പൂഞ്ഞാർ മിത്രൻ നമ്പൂതിരിപ്പാട് പൗർണമിക്കാവ് ക്ഷേത്രത്തിൽ മാത്രമാണ് പ്രതിഷ്ഠ നടത്തിയിട്ടുള്ളതെന്നും അദ്ദേഹത്തിന്റെ മരണം പൗർണമിക്കാവ് ക്ഷേത്രത്തിന് മാത്രമല്ല ലോക ഹിന്ദു സമൂഹത്തിനും ആത്മീയതക്കും തിരാനഷ്ടമാണെന്ന് പൗർണമിക്കാവ് ക്ഷേത്ര കമ്മിറ്റി അനുശോചനത്തിൽ പറഞ്ഞു.