
ശംഖുംമുഖം: നിരവധി ലഹരിക്കടത്ത് കേസിൽ പ്രതിയായ ആളെ ഒരു വർഷം കരുതൽ തടങ്കലിൽ വയ്ക്കാൻ അഡിഷണൽ ചീഫ് സെകട്ടറിയുടെ ഉത്തരവ്.പരുത്തിക്കുഴി പഴഞ്ചിറ ദേവീക്ഷേത്രത്തിന് സമീപം വീവൺ നഗർ ടി.സി 67/ 3099ൽ താമസിക്കുന്ന ദിനു ജയനെതിരെയാണ് (28) നടപടി.പൂന്തുറ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി ലഹരിക്കടത്ത് കേസിലെ പ്രതിയായ ഇയാൾ ഓരോ കേസിലും ജാമ്യമെടുത്ത് മുങ്ങുന്നത് പതിവായിരുന്നു.ഇയാളെ പൂന്തുറ ഇൻസ്പെക്ടർ അറസ്റ്റ് ചെയ്തത് തുടർനടപടികൾ സ്വീകരിച്ചു.