
കഴക്കൂട്ടം: കഴക്കൂട്ടം ജംഗ്ഷനിൽ എലിവേറ്രഡ് ഹൈവേയ്ക്ക് താഴെ രണ്ടു കാറുകൾ കൂട്ടിയിടിച്ച് യാത്രകാർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി എട്ടരമണിയോടെയാണ് അപകടം. കാര്യവട്ടം ഭാഗത്ത് നിന്ന് കഴക്കൂട്ടത്തേക്ക് വന്ന കാറും കണിയാപുരം ഭാഗത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോയ കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഒരുകാർ സമീപത്ത് നിർത്തിയിട്ടിരുന്ന പൊലീസ് ജീപ്പിൽ ഇടിച്ച് നിന്നു. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽപ്പെട്ട ഒരു കാർ സി.എൻ.ജി ആയതിനാൽ അഗ്നിശമനസേനയെത്തി നിർവീര്യമാക്കി.