a

കടയ്ക്കാവൂർ: അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് പ്രദേശങ്ങളിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നീക്കം ചെയ്യാൻ ഹരിത കർമ്മ സേനയ്ക്ക് പുതിയ വാഹനം. പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിലാണ് പുതിയ വാഹനം വാങ്ങിയത്. വാഹനത്തിന്റെ ഫ്ലാഗ് ഓഫ്‌ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ലൈജു നിർവഹിച്ചു.

ചടങ്ങിൽ വൈസ് പ്രസിഡന്റ് ലിജ ബോസ്,മെമ്പർമാരായ സ്റ്റീഫൻ ലൂയിസ്,സജി സുന്ദർ,ഫ്ലോറൻസ് ജോൺസൺ,പഞ്ചായത്ത് സെക്രട്ടറി പി.രാജീവ്,ഗ്രാമ പഞ്ചായത്ത് ഉദ്യോഗസ്ഥർ,ഹരിത കർമ്മ സേന അംഗങ്ങങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.