തിരുവനന്തപുരം: സംസ്ഥാന ഭിന്നശേഷി കോർപ്പറേഷനിൽ നിന്നും വായ്പയെടുത്ത ഗുണഭോക്താക്കൾക്ക് അവർ നിർമ്മിച്ച ഉത്പ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും വിൽക്കുന്നതിനും ദേശീയ ദിവ്യാൻഗൻ ധനകാര്യ വികസന കോർപ്പറേഷൻ മേള സംഘടിപ്പിക്കും.ഡൽഹിയിലെ കർത്തവ്യപഥിൽ ഡിസംബർ 12 മുതൽ 22 വരെയാണ് മേള. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സംരംഭകർ മേളയിൽ പങ്കെടുക്കും. പങ്കെടുക്കാൻ താത്പര്യമുള്ള ഗുണഭോക്താക്കൾ പേരും വിശദവിവരങ്ങളും ഉത്പ്പന്നങ്ങളുടെ ഫോട്ടോഗ്രാഫും ഉൾപ്പെടെ 23ന് വൈകിട്ട് 3നകം നിശ്ചിത അപേക്ഷാ ഫോറം kshpwc2017@gmail.com എന്ന വിലാസത്തിൽ അയയ്ക്കണം. അപേക്ഷ ഫോറവും വിവരങ്ങളും www.hpwc.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.വിവരങ്ങൾക്ക്: 0471-2322065,9497281896.