dhyan

ധ്യാൻ ശ്രീനിവാസൻ ,സിജു വിത്സൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതരായ ഇന്ദ്രനീൽ ഗോപികൃഷ്ണനും രാഹുൽ ജിയും ചേർന്ന് രചനയും സംവിധാനവും നിർവഹിക്കുന്ന ഡിറ്റക്ടീവ് ഉജ്ജ്വലൻ പട്ടാമ്പിയിൽ ചിത്രീകരണം ആരംഭിച്ചു. ലോക്കൽ ഡിറ്റക്ടീവ് ഉജ്ജ്വലൻ എന്ന കഥാപാത്രത്തെയാണ് ധ്യാൻ ശ്രീനിവാസൻ അവതരിപ്പിക്കുന്നത്.

ടൊവിനോ തോമസ് നായകനായ ബേസിൽ ജോസഫ് ചിത്രം മിന്നൽ മുരളിയിൽ ആരംഭിച്ച വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായാണ് ഡിറ്റക്ടീവ് ഉജ്ജ്വലൻ ഒരുങ്ങുന്നത്.

കോമഡി പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന് പ്രേം അക്കാട്ടു,​ ശ്രയാന്റി എന്നിവർ ഛായാഗ്രഹണം നിർവഹിക്കുന്നു. റമീസ് ആർസി സംഗീതം ഒരുക്കുന്നു. എഡിറ്റർ ചമൻ ചാക്കോ, കലാസംവിധാനം കോയാസ് എം,​പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ്.