വർക്കല: ഇടവയിൽ വനിതാ ജംഗ്ഷൻ പ്രോഗ്രാം ഡിസംബർ 9ന് നടക്കും. പൊതു ഇടങ്ങൾ ഞങ്ങളുടേതു കൂടിയാണെന്ന് മുദ്രാവാക്യമുയർത്തി സംഘടിപ്പിക്കുന്ന പരിപാടിയിൽ കലാരംഗത്തെ സ്ത്രീകളുടെ പങ്കാളിത്തവും ഉറപ്പാക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ബാലിക്കിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സംഘാടകസമിതി രൂപീകരണയോഗം ജില്ലാ പഞ്ചായത്തംഗം പ്രിയദർശിനി ഉദ്ഘാടനം ചെയ്‌തു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭ.ആർ.എസ്.കുമാർ,സുനിത.എസ്.ബാബു,സീനത്ത്.കെ.ജെ,ബിന്ദു.സി,ഹർഷാദ് സാബു,പഞ്ചായത്ത് സെക്രട്ടറി ഗിരീഷ് ലാൽ.എൻ.സി,അസി.സെക്രട്ടറി എ.എസ്.ജയശ്രീ,ഐ.സി.ഡി.എസ് സൂപ്പർവൈസർ ഷൈലജ.എസ് തുടങ്ങിയവർ സംസാരിച്ചു. പരിപാടിയുടെ മുന്നോടിയായി ഡിസംബർ മൂന്നിന് ഇടവ ജംഗ്ഷൻ മുതൽ വെൺകുളം ജംഗ്ഷൻ വരെ വിളംബര ഘോഷയാത്രയും സംഘടിപ്പിക്കും.