ആറ്റിങ്ങൽ: മണ്ഡലകാലം ആരംഭിച്ചതോടെ പച്ചക്കറികൾക്ക് വൻ വിലക്കയറ്റം. നിത്യവും ആവശ്യമുള്ള പച്ചക്കറികൾക്കാണ് വിലക്കയറ്റമുണ്ടായിരിക്കുന്നത്. പയർ,ക്യാരറ്റ്, ബീറ്റ്‌റൂട്ട്, അമര ,ചേമ്പ്, പാവൽ, വെള്ളരി, പടവലം, സവാള, ചെറിയ ഉള്ളി, വെളുത്തുള്ളി അങ്ങനെ നീളുന്നു വില വർദ്ധനയുള്ള പച്ചക്കറികളുടെ ലിസ്റ്റ്. ഇതിന് പുറമേ തേങ്ങയ്ക്കും, വെളിച്ചെണ്ണയ്ക്കും തീവിലയായി. ആവശ്യ പച്ചക്കറികൾക്ക് തീ വിലയായതോടെ ഹോട്ടലുകളിൽ വെജിറ്റബിൾ കറികളുടെ ചേരുവ കുറച്ചു തുടങ്ങി. അവിയലിൽ ഇനങ്ങൾ വളരെക്കുറഞ്ഞു. വിലക്കയറ്റം തുടർന്നാൽ വില വർദ്ധന അനിവാര്യമെന്ന് ഹോട്ടലുകാർ പറഞ്ഞു. വർദ്ധിച്ചിട്ടും പച്ചക്കറികളുടെ ക്ഷാമവും വിപണികളിൽ ഉണ്ട്.സാധാരണക്കാരന്റെ നടു ഒടിക്കുന്ന വിലക്കയറ്റം ഉണ്ടായിട്ടും ബന്ധപ്പെട്ടവർ ഇടപെടുന്നില്ലന്നും പരക്കെ ആക്ഷേപമുണ്ട്.

ഇപ്പോഴത്തെ വില----------ഒരുമാസം മുമ്പുള്ള വില

പയർ -----100--------------70

ക്യാരറ്റ് --------100------------60

ബീറ്റ്‌റൂട്ട്---------- 60---------------30

അമര-------- 60------------------------30

ചേമ്പ് ---------100 ------------------80

പാവൽ --------------80 ---------------60

വെള്ളരി-------------- 40----------------20

പടവലം -----------------40 -----------20

സവാള --------80-------------50

ചെറിയ ഉള്ളി-------------80------------50-

വെളുത്തുള്ളി---- 440 ------300-

തേങ്ങ ---------65------------45-

വെളിച്ചണ്ണ ----------250----------190-