chemmaruthi

വർക്കല: ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ കൃഷി സമൃദ്ധി പദ്ധതി മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൃഷി സമൃദ്ധിയോടനുബന്ധിച്ച് വിവിധ പദ്ധതികളായ പോഷകത്തോട്ടം,ദീർഘകാല പച്ചക്കറി,വീട്ടുമുറ്റത്തെ പച്ചക്കറി കൃഷി,ഫ്രൂട്ട് ക്ലസ്റ്റർ ഫലവൃക്ഷത്തെ വിതരണം തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടനവും നടന്നു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക ബിറിൽ അദ്ധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ പ്രേമവല്ലിയെ ചടങ്ങിൽ ആദരിച്ചു. കൃഷി ഓഫീസർ റോഷ്ന പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സ്മിത സുന്ദരേശൻ,വാർഡ് മെമ്പർമാരായ അഭിരാജ്,സുനിൽ,മോഹൻലാൽ,സ്മിത,കൃഷി ഉദ്യോഗസ്ഥരായ അരുൺജിത്ത്,സ്മിത,ശ്യാം രാജ്,കാർഷിക വികസന സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.