
കല്ലമ്പലം: ശ്രീനാരായണപുരം ഗവ.യു.പി.എസിൽ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പൂർവ അദ്ധ്യാപക സംഗമം നടന്നു. ഞെക്കാട് ഗവ.വി.എച്ച്.എസ്.എസ് മുൻ പ്രിൻസിപ്പൽ കെ.കെ.സജീവ് ഉദ്ഘാടനം നിർവഹിച്ചു.
വാർഡ് അംഗം രാജീവ് നാരായണൻ അദ്ധ്യക്ഷനായി. പരിമിതികളിൽ വീർപ്പുമുട്ടുന്ന സ്‌കൂളിന് ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി ഒരു പുതിയ കെട്ടിടം നിർമിക്കാനുള്ള പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ട്. അതിനായുള്ള ഫണ്ട് ശേഖരണം തുടങ്ങി. ഒരു വർഷം നീളുന്ന ആഘോഷ പരിപാടികൾക്ക് ഫെബ്രുവരിയിൽ തുടക്കമാകും. ജില്ലാ പഞ്ചായത്ത് അംഗം വി.പ്രിയദർശിനി, എസ്.ബീന,മുഹമ്മദ് ഉല്ലാസ്,അദ്ധ്യാപകർ,പി.ടി.എ ഭാരവാഹികൾ,പൂർവ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.