തിരുവനന്തപുരം: ജില്ലാ സ്‌പോർട്സ് കൗൺസിലിന്റെയും ജില്ലാ കബഡി ടെക്നിക്കൽ കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ജില്ലാ ജൂനിയർ പുരുഷ വനിത കബഡി ചാമ്പ്യൻഷിപ്പ് നാളെ ആറ്റിങ്ങൽ ശ്രീപാദം ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും.
പങ്കെടുക്കുന്നവർ 01.01.2005ന് ശേഷം ജനിച്ചവരായിരിക്കണം. ആൺകുട്ടികൾക്ക് 70 കിലോഗ്രാമും പെൺകുട്ടികൾക്ക് 65 കിലോഗ്രാമിലും താഴെ ഭാരമുള്ളവരായിരിക്കണം. പങ്കെടുക്കാൻ താത്പര്യമുള്ളവർ നാളെ രാവിലെ 8ന് മുമ്പ് ശ്രീപാദം സ്റ്റേഡിയത്തിൽ റിപ്പോർട്ട് ചെയ്യണം. സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് എസ്.എസ്.സുധീർ ഉദ്ഘാടനം നിർവഹിക്കും. മുഖ്യാതിഥിയായി അന്തർ ദേശീയ കബഡി താരം റോസ് മേരി പ്രസില്ലയും ജില്ലാ കബഡി ടെക്നിക്കൽ കമ്മിറ്റി അംഗങ്ങളും പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് സച്ചിൻ കെ.വി (ചെയർമാൻ- 9447427332),ഗുലാബ് കുമാർ ആർ (കൺവീനർ
944749869).