
ആറ്റിങ്ങൽ: എസ്.എസ്.ഹരിഹരയ്യർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച എൻ.രാജൻ ബാബു അനുസ്മരണം വക്കം സുകുമാരൻ ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങൽ വക്കം ജി സ്‌ക്വയറിൽ നടന്ന അനുസ്‌മരണ സമ്മേളനത്തിൽ ഫൗണ്ടേഷൻ ചെയർമാനും ഐ.എൻ.ടി.യു.സി വർക്കിംഗ് കമ്മിറ്റി മെമ്പറുമായ ഡോ.വി.എസ്.അജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജെ.ശശി,അജന്തൻ നായർ,എസ്.ശ്രീരംഗൻ,ജയചന്ദ്രൻ നായർ,ആലംകോട് സഫീർ,സലിം പാണന്റെമുക്ക്,കടയ്ക്കാവൂർ അശോകൻ, എ.ഗോപി,എം.എച്ച്.അഷറഫ്,വിജയൻ സോപാനം എന്നിവർ സംസാരിച്ചു.