hi

വെഞ്ഞാറമൂട്: യുവ സാഹിത്യകാരി ഊർമിള അഗസ്ത്യയുടെ കവിതാ സമാഹാരം നീഹാരികയുടെ പുസ്തക പ്രകാശനം വെഞ്ഞാറമൂട് സാംസ്കാരിക സഹകണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ വാമനപുരം ബ്ലോക്ക് ഓഡിറ്റോറിയത്തിൽ നടന്നു. ഡി.കെ.മുരളി എം.എൽ.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ഡോ.ജി.എസ്.പ്രദിപ് പുസ്‌തക പ്രകാശനം നിർവഹിച്ചു. ഡോ.ബി.നജീബ് അദ്ധ്യക്ഷത വഹിച്ച യോഗത്തൽ വിഭു പിരപ്പൻകോട് സ്വാഗതം പറഞ്ഞു. സാക്ഷരത മിഷൻ ഡയറക്ടർ എ.ജി.ഒലിന പുസ്തകാവതരണം നടത്തി. എസ്.ആർ.ലാൽ,വൈ.വി.ശോഭ കുമാർ, വി.എസ്.ബിനു എന്നിവർ പങ്കെടുത്തു. ഊർമിള അഗസ്ത്യ മറുപടി പറഞ്ഞു. ജെ.ഷാജഹാൻ നന്ദി പറഞ്ഞു.