k

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയോട് ലൈംഗികാതിക്രമം കാണിച്ച പ്രതി അറസ്റ്രിൽ. കുടപ്പനക്കുന്ന് നാലുമുക്ക് മഠത്തുവിളാകത്ത് വീട്ടിൽ രവി ശങ്കറിനെയാണ്(49) പേരൂർക്കട പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രി 10ഓടയാണ് സംഭവം. പേരൂർക്കടയിലെ കടയിൽ നിന്ന് സാധനം വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന 17കാരനെ ആക്ടീവയിലെത്തിയ പ്രതി ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞ് വാഹനത്തിൽ കയറ്റി ദർശൻ ലൈൻ ഭാഗത്തേക്ക് കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. അടുത്തദിവസം കുട്ടി വീട്ടിൽ വിവരം പറഞ്ഞതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. പോക്സോ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻഡ് ചെയ്തു.