s

തിരുവനന്തപുരം: നിലമൊരുക്കി റോബോട്ടിനെ കളത്തിലിറക്കിയാൽ കർഷകന് കൈയും കെട്ടി നോക്കിയിരിക്കാം! തിരുവനന്തപുരം അരുവിക്കര ജി.എച്ച്.എസ്.എസിലെ പ്ളസ് വൺ വിദ്യാർത്ഥി സിജോചന്ദ്രൻ വികസിപ്പിച്ച റോബോട്ടായ 'മൾട്ടിഫാം ബോട്ട് "

ഒരേസമയം കൃഷിയിടത്തിൽ കുഴിയെടുക്കും വിത്തിട്ട് കുഴിമൂടും വെള്ളവുമൊഴിക്കും. അൾട്രാ സോണിക് സെൻസറാണ് മൾട്ടിഫാം ബോട്ടിൽ ഉപയോഗിച്ചിരിക്കുന്നത്. കൃഷിയിടത്തിൽ തോന്നുംപടി കുഴികുത്തി പണിതീർക്കുമെന്നൊന്നും വിചാരിക്കണ്ട. കൃത്യതയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ല. കുഴികൾ തമ്മിലുള്ള അകലം, ആഴം, ഒഴിക്കുന്ന വെള്ളത്തിന്റെ അളവ്, വിത്തിന്റെ അളവ് എന്നിവ കിറുകൃത്യം! വോയിസ് കമാൻഡ്, മൊബൈൽ ടച്ച് കമാൻഡ് എന്നിവയിലൂടെയൊക്കെ മൾട്ടി ഫാം ബോട്ട് പ്രവർത്തിക്കും. വോയിസ് കൺട്രോളിനും ടച്ച് കൺട്രോളിനും വേണ്ടി
ആർഡ്വീനോ സോഫ്ട് വെയറാണ് ഉപയോഗിച്ചിരിക്കുന്നത്. കൃഷിയിടങ്ങളിൽ ജോലിക്ക് ആളെ കിട്ടാത്തതിന്റെ പ്രശ്നങ്ങൾ ഒഴിവാക്കാമെന്നതാണ് മെച്ചം! രണ്ട് മാസമെടുത്ത് വികസിപ്പിച്ച മൾട്ടിഫാം ബോട്ടിന്റെ ആകെ ചെലവ് 6000 രൂപയാണ്.