sn-foram

തിരുവനന്തപുരം: പാറശാല ശ്രീനാരായണ എംപ്ലോയിസ് ഫോറം പ്രവർത്തനം തുടങ്ങി. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അധികാരത്തിലെത്തി 29-ാം വർഷത്തേക്ക് കടക്കുന്ന ഈ ദിവസം തന്നെ ശ്രീനാരായണ എംപ്ലോയീസ് ഫോറം പ്രവർത്തനം ആരംഭിച്ചത് അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിന്റെ ഫലമാണെന്നും പാറശാല യൂണിയനിൽ പോഷക സംഘടനകളുടെ പ്രവർത്തനം ശക്തമാക്കുമെന്നും യൂണിയൻ അഡ്മിനിസ്ട്രേറ്റർ ജയൻ എസ്. ഊരമ്പ് പറഞ്ഞു.

ഫോറം കേന്ദ്രകമ്മിറ്റി അസി.സെക്രട്ടറി ബിനുകുമാർ പാറശാലയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കേന്ദ്ര സമിതി പ്രസിഡന്റ് എസ്. അജുലാൽ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് ഷിബു കൊറ്റമ്പള്ളി,​ഭാരവാഹികളായ എം.ശ്രീലത, ഗിരീഷ് കുമാർ,​പ്രതീഷ് കുമാർ,​സി.എസ്.ചന്ദ്രലാൽ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി അജിത്ത് പ്രസാദ് (പ്രസിഡന്റ്)​,​അനിൽകുമാർ (വൈസ് പ്രസിഡന്റ്)​,സി.എസ്.ചന്ദ്രലാൽ (സെക്രട്ടറി)​,​ ബൈജു (അസി.സെക്രട്ടറി),​​ബിനുകുമാർ പാറശാല,അഖില,ജിനു (ബോർഡ് മെമ്പർമാർ)​,​രാംശങ്കർ കൃഷ്ണ,അജി കുട്ടൻ,ഷീജ, ഡോ.ആതിര,വി.ആർ.രാജേഷ്,അഖിൽ,പ്രദീഷ് കുമാർ,രതീഷ് കുമാർ,മജു,നിസരി (യൂണിയൻ കൗൺസിലർമാർ)​ എന്നിവരെയും 17 അംഗ എക്‌സിക്യുട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.