school

തിരുവനന്തപുരം: തലസ്ഥാനത്തെ ഭിന്നശേഷി സ്‌കൂളുകളുടെ വികസനവും ഉന്നതിയും ലക്ഷ്യമാക്കി ജഗതിയിലെ ബധിര-അന്ധ വിദ്യാലയങ്ങൾ ഹൈടെക്ക് ആക്കുന്നതിന്റെ ഭാഗമായി പത്തു കോടിയോളം രൂപ ചെലവിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ. സ്മാർട്ട് സിറ്റിയുടെ ഭാഗമായാണ് അഞ്ചു കോടി നീക്കിവച്ചു കൊണ്ടുള്ള പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടന്നു വരുന്നത്. ബധിര വിദ്യാലത്തിലെ ക്ലാസ് റൂമുകൾ,ഹോസ്റ്റൽ കെട്ടിടം,ഓഡിയോളജി റൂം എന്നിവയുടെ നിർമ്മാണവും അന്ധവിദ്യാലയത്തിലെ പുതിയ സ്കൂൾ,ഓഫീസ് കെട്ടിടം എന്നിവയും പൂർത്തിയായിക്കഴിഞ്ഞു. ഇനിയുള്ളത് ഓഡിറ്രോറിയത്തിന്റെ പണികളാണ്. ഇതുകൂടി പൂർത്തിയാകുന്നതോടെ ഇരുവിദ്യാലയങ്ങളും ആധുനിക രീതിയിലുള്ള സ്മാർട്ട് ക്ലാസ് റൂമുകളോടെ ഹൈടെക്കാകും.

ജഗതി ഗവ.വി ആൻഡ് എച്ച്.എസ്.എസ് ഡഫ് സ്കൂൾ നവീകരണം

പദ്ധതി തുക : 4,93,55,648/-

പ്രോജക്ട്:

*സ്റ്റാഫ് റൂമും ക്ലാസ് റൂമുകളും ഉൾപ്പെടെയുള്ള സിവിൽ ജോലികൾ

*പ്രിന്റിംഗ് ലാബ് നവീകരണം

*ഗ്രൗണ്ട് ലെവലിംഗ്

*ഓഡിയോളജി റൂം

*കുട്ടികളുടെ കളി ഉപകരണങ്ങൾ

*മുറ്റത്ത് ലൈറ്റിംഗ് ഉൾപ്പെടെയുള്ള ഇലക്ട്രിക്കൽ ജോലികൾ

*എ.ഐ ഉപകരണങ്ങൾ

*സി.സി.ടിവി സംവിധാനം


അന്ധവിദ്യാലയം

പദ്ധതി തുക : 4,88,28,284/-


പ്രോജക്ട്:

*സ്‌പർശിക്കുന്ന ടൈൽ ഇടൽ,ഹാൻഡ്‌റെയിലുകൾ എന്നിവയുൾപ്പെടെ ബാരിയർ ഫ്രീ കോമ്പൗണ്ടിലേക്കുള്ള പരിവർത്തനം

*വികലാംഗ സൗഹൃദ ടോയ്‌ലറ്റുകൾ

*ഇലക്ട്രിക്കൽ ജോലികൾ

*പ്ലംബിംഗ് ജോലികൾ

*സി.സി.ടിവി പ്രവർത്തനം

*അക്കോസ്റ്റിക് മുറിയും സ്റ്റുഡിയോ ഉപകരണങ്ങളും ഉൾപ്പെടെയുള്ള സ്റ്റുഡിയോ മുറി

*ലിഫ്ട്

*ഓട്ടോമാറ്റിക്ക് ഗേറ്റ്

*കിബോ ഉപകരണങ്ങൾ

*ബ്രെയ്‌ലി ഡിസ്‌പ്ലേ

*സെൻസറി പാർക്ക്