ആലപ്പുഴ : നിമോ... എനിക്ക് ബോറടിക്കുന്നല്ലോ ? പോളിന്റെ പരിഭവം കേട്ടപ്പോഴേ നിമോ റോബോട്ട് പരിഹാരം പറഞ്ഞു ''നമുക്കൊരു അഡ്വഞ്ചർ ട്രിപ്പ് പോവാം"!

'' എന്റെ ദിവസം എങ്ങനെ പോസിറ്റീവായി തുടങ്ങാം ? ഇമ്മാനുവേലിന്റെ ചോദ്യത്തിനുമെത്തി മറുപടി ''പോസിറ്റീവ് മൈൻഡോടെ തുടങ്ങൂ,​ കായിക വ്യായാമങ്ങളിലേർപ്പെടൂ... ""

എറണാകുളം കാഞ്ഞിരമറ്റം സെന്റ് ഇഗ്‌നേഷ്യസ് വി ആൻഡ് എച്ച് എസ്.എസിലെ പ്ളസ് വൺ വിദ്യാർത്ഥികളായ പോൾ റെജിയും ഇമ്മാനുവേൽ ബിജുവും ചേർന്ന് വികസിപ്പിച്ചതാണ് നിമോ എന്ന എ.ഐ.റോബോട്ടിനെ!

വ്യവസായശാലകൾ, വീടുകൾ, സൈബർ സെക്യൂരിറ്റിരംഗം തുടങ്ങി ആവശ്യമനുസരിച്ച് മാറ്റംവരുത്തി ഉപയോഗിക്കാം! വീട്ടിൽ കറണ്ട് പോയാൽ നിമോയോട് ടേൺ ഓൺ ലൈറ്റ് എന്ന് പറഞ്ഞാൽ മാത്രംമതി . 2022വരെ ലഭ്യമായ എല്ലാവിവരങ്ങളും നിമോ നൽകുമെന്ന് പോളും ഇമ്മാനുവേലും പറയുന്നു. റാസ്‌ബെറി പൈ ഉപയോഗിച്ചാണ് രൂപകൽപന. ഫോണിലൂടെയും വോയിസ് കമാൻഡിലും റിമോട്ടിലും നിയന്ത്രിക്കാം. പ്രതിബന്ധം തിരിച്ചറിഞ്ഞ് റൂട്ട് മാറാനും കഴിവുണ്ട്.