
വെള്ളനാട്: വെളിയന്നൂർ അക്കരവിളാകത്ത് ദേവസ്വം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സാംസ്കാരിക സമ്മേളനവും പുസ്തക പ്രകാശനവും അവാർഡ് വിതരണവും പങ്കജകസ്തൂരി ഡയറക്ടർ ഡോ.ജെ.ഹരീന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു.
ദേശികം രഘുനാഥൻ രചിച്ച 'അവധൂത സ്വത്വം വ്യതിരിക്ത ആത്മീയയാനം' എന്ന പുസ്തകത്തിന്റെയും ദേശികം രഘുനാഥനെക്കുറിച്ച് സഹപ്രവർത്തകരും വിദ്യാർത്ഥികളും നാട്ടുകാരും എഴുതിയ 'രഘുവരം' എന്ന പുസ്തകത്തിന്റെയും പ്രകാശനം ഡോ.സി.ആർ.പ്രസാദ് നിർവഹിച്ചു.ട്രസ്റ്റ് പ്രസിഡന്റ് ജി.മോഹനൻ നായർ അദ്ധ്യക്ഷത വഹിച്ചു.പ്രൊഫ.ജഗന്നാഥൻ നായർ,മുതിർന്ന മാദ്ധ്യമ പ്രവർത്തകനായ റെഞ്ചി കുര്യാക്കോസ്,എസ്.ജയകുമാർ,കുളപ്പട ഗവ.എൽ.പി സ്കൂൾ പ്ഹെഡ്മിസ്ട്രസ് എം.ടി.രാജലക്ഷ്മി,ട്രസ്റ്റ് സെക്രട്ടറി കെ.അശോകൻ,ജോയിന്റ് സെക്രട്ടറി ജി.സുരേന്ദ്രൻ നായർ,വൈസ് പ്രസിഡന്റ് കെ.കെ.മോഹനൻ തുടങ്ങിയവർ സംസാരിച്ചു.ട്രസ്റ്റ് ഏർപ്പെടുത്തിയ പ്രഥമ സുകൃതശ്രീ അവാർഡ് പ്രൊഫ.ജഗന്നാഥൻ നായർക്കും തന്ത്രിഭൂഷൺ അവാർഡ് അക്കിത്തമംഗലത്ത് ചന്ദ്രമോഹനർക്കും നൽകി.