shijo

ശംഖുംമുഖം: യാത്രക്കാരിയെ ശല്യം ചെയ്തയാളെ തടയാൻ ശ്രമിച്ച ബസ് കണ്ടക്ടറെ മർദ്ദിച്ചയാൾ പിടിയിൽ. പൂന്തുറ ചേരിയാമുട്ടം സ്വദേശി ഷിജോയെയാണ് (23) പൂന്തുറ പൊലീസ് പിടികൂടിയത്. കിഴക്കേകോട്ടയിൽ നിന്ന് പൂന്തുറയിലേക്ക് വന്ന കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിലെ കണ്ടക്ടറിനാണ് മർദ്ദനമേറ്റത്. ബസിലെ യാത്രക്കാരിയെ ശല്യപ്പെടുത്തുന്നത് കണ്ട് തടയാൻ ശ്രമിക്കവെ ഇയാൾ കണ്ടക്ടറെ മർദ്ദിക്കുകയായിരുന്നു. ഇതോടെ ഡ്രൈവർ ബസ് പൂന്തുറ പൊലീസ് സ്റ്റേഷനിലെത്തിച്ചു. തുടർന്ന് കണ്ടക്ടർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ കസ്റ്റഡിയിലെടുത്തു.