പൂവാർ: കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷനും കോസ്റ്റൽ സ്റ്റുഡന്റ്സ് കൾച്ചറൽ ഫോറവും സംയുക്തമായി ലോക മത്സ്യത്തൊഴിലാളി ദിനാചരണവും കടലാവകാശ പ്രഖ്യാപനവും 21ന് വൈകിട്ട് 3ന് പുതിയതുറ കടപ്പുറത്ത് സംഘടിപ്പിക്കുന്നു. മുതിർന്ന മത്സ്യത്തൊഴിലാളികളെയും വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചുകൊണ്ട് ചേലാളിക്കൂട്ടം,കടലെഴുത്തുകാർ പങ്കെടുക്കുന്ന കട്ടമര കവിയരങ്ങ്, കടൽ അടിത്തട്ടിനെക്കുറിച്ചുള്ള ഫോട്ടോസ് വീഡിയോസ് പ്രദർശനം, തീരദേശ മേഖലയുടെ സമര പോരാട്ടങ്ങളുടെ കഥ പറയുന്ന സമരകഥ,വനിത മത്സ്യത്തൊഴിലാളി സംഗമം,കടൽ സിനിമ പ്രദർശനം,കടലവകാശ പ്രഖ്യാപനം തുടങ്ങിയ പരിപാടികൾ നടക്കുമെന്ന് സംഘാടകസമിതി നേതാക്കളായ അടിമലത്തുറ ഡി.ക്രിസ്തുദാസ്, വിപിൻ ദാസ് തോട്ടം പുരയിടം എന്നിവർ അറിയിച്ചു.