medical-camp

മലയിൻകീഴ് : പേയാട് ലയൺസ് ക്ലബും അലകുന്നം റസിഡന്റ്സ് അസോസിയേഷനും സംയുക്തമായി നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിയുടെ നേതൃത്ത്വത്തിൽ നടത്തിയ മെഗാ മെഡിക്കൽ ക്യാമ്പ് ലയൺസ് ഡിസ്ട്രിക്ട് ഡയബറ്റിക് പ്രിൻസിപ്പൽ സെക്രട്ടറി പി.എം.ജെ.എഫ്.അഡ്വ.ആർ.വി.ബിജു ഉദ്ഘാടനം ചെയ്തു.പേയാട് കാർമ്മൽ സ്കൂളിൽ നടന്ന ക്യാമ്പിൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ നീലിമ,പേയാട് ക്ലബ് പ്രസിഡന്റ് ലയൺ സ്റ്റീഫൻ,സെക്രട്ടറി ലയൺ പ്രമോദ് പി.എ,ട്രഷറർ ലയൺ സുരേഷ്കുമാർ,ലയൺ ശ്യാംകുമാർ,ലയൺ അനിൽകുമാർ,ലയൺ രാധാകൃഷ്ണൻ ലയൺസരോജം,ലയൺ മിനി,ലയൺ പ്രദീപ്,ലയൺ രഘുവരൻ നായർ,അലകുന്നം റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് വേണുഗോപാൽ,സെക്രട്ടറി അശോക് കുമാർ, ട്രഷറർ സുജാത, ചന്ദ്രൻ നായർ, സുരേഷ് എന്നിവർ സംസാരിച്ചു.