
സർക്കാർ, എയ്ഡഡ്, സ്വാശ്രയ ആയുർവേദ കോളേജുകളിലെ പി.ജി ഡിഗ്രി/ഡിപ്ലോമ കോഴ്സ് പ്രവേശനത്തിനുള്ള ഒന്നാം ഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് ലഭിച്ചവർ 19ന് വൈകിട്ട് നാലിനകം പ്രവേശനം നേടണം. വെബ്സൈറ്റ്- www.cee.kerala.gov.in
പി.ജി മെഡിക്കൽ: ലിസ്റ്റ് പ്രസിദ്ധീകരിച്ചു
പി.ജി മെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷിച്ചവരുടെ അന്തിമ ലിസ്റ്റും കാറ്റഗറി ലിസ്റ്റും www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. ഫോൺ: 0471-2525300.
സ്ട്രേ വേക്കൻസി അലോട്ട്മെന്റ്
സർക്കാർ, എയ്ഡഡ്, സ്വാശ്രയ ആയുർവേദ കോളേജുകളിലെ പി.ജി ആയുർവേദ ഡിഗ്രി/ഡിപ്ലോമ കോഴ്സ് പ്രവേശനത്തിനുള്ള ഒന്നാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് ലിസ്റ്റ് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. 19ന് വൈകിട്ട് 4നകം പ്രവേശനം നേടണം.
ബി. ഫാം സ്പോട്ട് അലോട്ട്മെന്റ്
ഒന്നാം ഘട്ട സ്പോട്ട് അലോട്ട്മെന്റിനുശേഷം ഒഴിവു വന്ന കണ്ണൂർ, കോഴിക്കോട്, കോട്ടയം, ആലപ്പുഴ സർക്കാർ മെഡിക്കൽ കോളേജുകളിലെ ബി.ഫാം സീറ്റുകളിലേക്ക് രണ്ടാം ഘട്ട സ്പോട്ട് അലോട്ട്മെന്റ് നടത്തുന്നു. വിശദ വിവരങ്ങൾക്ക് https://cee.kerala.gov.in.
റിസർച്ച് ഫെലോ ഒഴിവ്
തിരുവനന്തപുരം എൻജിനിയറിംഗ് കോളേജിലെ മെക്കാനിക്കൽ എൻജിനിയറിംഗ് വിഭാഗത്തിൽ പ്രോജക്ടിലേക്ക് ജൂനിയർ റിസർച്ച് ഫെലോ ഒഴിവുണ്ട്. 3 വർഷത്തേക്കാണ് നിയമനം. 25നകം അപേക്ഷിക്കണം. വിവരങ്ങൾക്ക് : https://www.cet.ac.in, rsmini@cet.ac.in, 9447512397.
ICSI സി.എസ്.ഇ.ഇ.ടി പരീക്ഷാ ഫലം
ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കമ്പനി സെക്രട്ടറീസ് ഒഫ് ഇന്ത്യ (ICSI) സി.എസ്.ഇ.ഇ.ടി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ICSI നടത്തുന്ന സി.എസ് എക്സിക്യുട്ടീവ് കോഴ്സിലേക്കുള്ള പ്രവേശനം സി.എസ്.ഇ.ഇ.ടി ഷോർട്ട്ലിസ്റ്റിൽനിന്നാണ്.
വെബ്സൈറ്റ്: icsi.edu.