വർക്കല: പാളയംകുന്ന് ജനത ജംഗ്ഷൻ ഗുരുമന്ദിര വാർഷികാഘോഷം ഡിസംബർ 6,7 തീയതികളിൽ നടക്കും. 6ന് രാവിലെ 8ന് ഭാഗവതപാരായണം ,വൈകിട്ട് 6.30 മുതൽ കുട്ടികളുടെ കലാപരിപാടികൾ,7ന് രാവിലെ 7.30ന് പതാക ഉയർത്തൽ, 8ന് ഗുരുപൂജ തുടർന്ന് ഗുരുദേവകൃതികളുടെ ആലാപനം. 8.30ന് ഭാഗവതപാരായണം, ഉച്ചയ്ക്ക് 12ന് അന്നദാനം. വൈകിട്ട് 6 ന് നടക്കുന്ന കലാ സാംസ്‌കാരിക സമ്മേളനം അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യും. അഡ്വ.വി.ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും.ഗുരുമന്ദിരം ഏർപ്പെടുത്തിയിട്ടുള്ള കലാശ്രേഷ്ഠ പുരസ്‌കാരം സിനിമാതാരം അഖിൽ മാരാർക്ക് സ്വാമി ശുഭാംഗാനന്ദ സമ്മാനിക്കും.