congress

പാറശാല: ഫാർമസിസ്റ്റ് ഇല്ലാത്തതിനെ തുടർന്ന് ഞായറാഴ്ചകളിൽ കൊല്ലയിൽ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം നിറുത്തിവച്ച സംഭവത്തിൽ നടപടി സ്വീകരിക്കണമെന്നും ഒരു ഫാർമസിസ്റ്റിനെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് ഡി.സി.സി ജനറൽ സെക്രട്ടറി മഞ്ചവിളാകം ജയൻ മന്ത്രിക്ക് പരാതി നൽകി. പഞ്ചായത്തിലെ കൊല്ലയിൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റിന്റെ കുറവ് കാരണം കഴിഞ്ഞ ഒരു മാസമായി ഞായറാഴ്ച ദിവസങ്ങളിൽ അടച്ചിടൽ തുടരുകയാണെന്നാണ് ആശുപത്രിക്ക് പുറത്ത് ഒട്ടിച്ചിരിക്കുന്ന നോട്ടീസിൽ പറയുന്നു.