photo

നെയ്യാറ്റിൻകര : നെയ്യാറ്റിൻകര മഹാത്മാ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ജവഹർലാൽ നെഹ്റു- നവഭാരത ശില്പി എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.മഹാത്മാ സാംസ്കാരിക വേദി സംഘടിപ്പിച്ച ക്വിസ്, ഉപന്യാസ മത്സര വിജയികൾക്കുള്ള സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും വിതരണം ചെയ്തു.അതിയന്നൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.കെ.അനിത ഉദ്ഘാടനം ചെയ്തു.കാർട്ടൂണിസ്റ്റ് ഹരി ചാരുത മുഖ്യ പ്രഭാഷണം നടത്തി.പട്ടികജാതി വികസന വകുപ്പ് സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ടി.അനിൽ കുമാർ,ചമ്പയിൽ സുരേഷ്,അഡ്വ.മഞ്ചവിളാകം ജയകുമാർ, കൊല്ലയിൽ രാജൻ, വി.എസ്.സന്തോഷ്കുമാർ, അഡ്വ.ആർ.എസ്.സുരേഷ്കുമാർ,ഐ.എൽ.ഷെറിൻ,പി.എസ്. അജയാക്ഷൻ,പൂഴിക്കുന്ന് സതീഷ്,തത്തിയൂർ ഷിബു,എസ്.ബിനു,പുളിങ്കുടി സജി,അജിത് ലാൽ,ഷമ്മി കപൂർ എന്നിവർ പങ്കെടുത്തു.