വെള്ളറട: സി.പി.എം വെള്ളറട ഏരിയ സമ്മേളനത്തിന് മണ്ഡപത്തിൻകടവിൽ ഇന്ന് തുടക്കം. 22ന് പൊതുസമ്മേളനത്തോടുകൂടി സമാപിക്കും. സമ്മേളനത്തിന് മുന്നോടിയായി കൊടിമര, പതാക ,ദീപശിഖ ജാഥകൾ വിവിധ സഖാക്കളുടെ സ്മൃതി മണ്ഡപങ്ങളിൽ നിന്ന് ആരംഭിക്കും. സാംസ്കാരിക സദസ്സ് , കവിയരങ്ങ്, വനിതകൾ, കുട്ടികൾ തുടങ്ങിയവരുടെ വിവിധ പരിപാടികളും സെമിനാറുകളും ചർച്ചകളും സംഘടിപ്പിച്ചിട്ടുണ്ട്. 20, 21 തീയതികളിൽ മണ്ഡപത്തിൻകടവ് ഡിയോൺ ഓഡിറ്റോറിയ (സഖാവ് സീതാറാം യെച്ചൂരി നഗർ )ത്തിൽ പ്രതിനിധി സമ്മേളനം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എ.എ. റഹിം എം.പി ഉദ്ഘാടനം ചെയ്യും. 22ന് കോടിയേരി ബാലകൃഷ്ണൻ നഗറിൽ പൊതുസമ്മേളനം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. ആനാവൂർ നാഗപ്പൻ, വി.ജോയി, എം. വിജയകുമാർ, വി. ശിവൻകുട്ടി, സി. ജയൻ ബാബു, കെ.സി. വിക്രമൻ, പുത്തൻകട വിജയൻ, കെ.എസ്. സുനിൽ കുമാർ, സി.കെ. ഹരീന്ദ്രൻ, എസ്. പുഷ്പലത തുടങ്ങിയവർ സംസാരിക്കും. പൊതുസമ്മേളനത്തിന് മുന്നോടിയായി റെഡ് വോളന്റിയർ മാർച്ചും പ്രകടനവും നടക്കും.