ulghadanam

കല്ലമ്പലം: പേരേറ്റിൽ ശ്രീജ്ഞാനോദയ സംഘം ഗ്രന്ഥശാലയുടെ ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ഒ.എസ്. അംബിക. എം.എൽ.എ നിർവഹിച്ചു. ഒറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ബീന അദ്ധ്യക്ഷയായി. സംഘാടക സമിതി ചെയർമാൻ കെ.കെ. സുരേന്ദ്രൻ സ്വാഗതവും ജനറൽ കൺവീനർ വി. ശിവപ്രസാദ് നന്ദിയും പറഞ്ഞു. വർക്കല നഗരസഭ ചെയർമാൻ കെ.എം. ലാജി മുഖ്യപ്രഭാഷണം നടത്തി. വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സ്മിതാ സുന്ദരേശൻ, ചെറുന്നിയൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്. ശശികല, ജില്ലാ പഞ്ചായത്ത് മെമ്പർ വി. പ്രിയദർശിനി, വർക്കല ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഡി.എസ്. പ്രദീപ്, ഒറ്റൂർ പഞ്ചായത്തംഗങ്ങളായ ഒ.ലിജ, ആർ.എസ്. സത്യപാൽ, വർക്കല താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് വി. സുധീർ, സാഹിത്യകാരൻ പനയറ ജയചന്ദ്രൻ, എം.ശ്രീധരൻ, അഡ്വ. സി.എസ്. രാജീവ്, ഗ്രന്ഥശാല പ്രസിഡന്റ് എം രവീന്ദ്രൻ, ഗ്രന്ഥശാല സെക്രട്ടറി വി. ശ്രീനാഥക്കുറുപ്പ് എന്നിവർ പങ്കെടുത്തു. പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി വർക്കല വാൽസല്യം ചാരിറ്റി ഹോം പ്രസിഡന്റ് വി. വിജയലക്ഷ്മി, നവസാഹിത്യ പ്രതിഭ ചെറുന്നിയൂർ സിന്ധു എന്നിവരെ ആദരിച്ചു. പുസ്തക സമാഹരണത്തിന്റെ ഭാഗമായി അയിരൂർ സ്വദേശി ആർ ചന്ദ്രൻ 433 പുസ്തകങ്ങൾ ഗ്രന്ഥശാലക്ക് കൈമാറി.