manju

വിജയ് സേതുപതി, മഞ്ജുവാര്യർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വെട്രിമാരൻ സംവിധാനം ചെയ്യുന്ന വിടുതലൈ 2 എന്ന ചിത്രത്തിലെ രണ്ടാം ഗാനം പുറത്ത്. ഇളയരാജ സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിലെ ദിനദിനവും എന്ന ഗാനം ആലപിച്ചതും ഇളയരാജയാണ്. വേറിട്ട ലുക്കിൽ ആണ് മഞ്ജു വാര്യർ.

വിജയ് സേതുപതി അവതരിപ്പിക്കുന്ന വാത്തിയാരുടെയും മഞ്ജു വാര്യർ കഥാപാത്രത്തിന്റെയും പ്രണയവും ഒന്നിച്ചുള്ള ജീവിതവുമാണ് പാട്ടിൽ. ലൊക്കേഷൻ വീഡിയോയും ഉൾപ്പെ‌ടുത്തിയിട്ടുണ്ട്.

ഭാവന ശ്രീ, ചേതൻ, അനുരാഗ് കശ്യപ്, ഗൗതം വാസുദേവ് മേനോൻ എന്നിവരാണ് മറ്റു താരങ്ങൾ. ബി. ജയമോഹന്റെ തുനൈവൻ എന്ന കഥയെ ആസ്പദമാക്കിയാണ് വിടുതലൈ ആദ്യഭാഗം വെട്രിമാരൻ ഒരുക്കിയത്. വിടുതലൈ ടു ഡിസംബർ 21ന് തിയേറ്ററിൽ എത്തുന്നു. കേരളത്തിലെ വിതരണം വൈഗ എന്റർപ്രൈസസ്, മെരിലാൻഡ് റിലീസ് ആണ് ഛായാഗ്രഹണം. ആർ. വേൽരാജ് പി.ആർ.ഒ പ്രതീഷ് ശേഖർ.