
കൊച്ചിയിൽ നിന്ന് താമസം മാറിയതായി അറിയിച്ച് ബാല. കഴിഞ്ഞ കുറെക്കാലത്തെ കൊച്ചി ജീവിതം അവസാനിപ്പിച്ചാണ് ഭാര്യ കോകിലയ്ക്ക് ഒപ്പം ബാല താമസം മാറിയത്. 'എല്ലാവർക്കും നന്ദി..... ഞാൻ ചെയ്ത നന്മകൾ ഞാൻ തുടരുക തന്നെ ചെയ്യും. എന്നാൽ കൊച്ചിയിൽ ഞാനിനി ഇല്ല. ഇത്രയും കാലം ഒരു കുടുംബംപോലെ നമ്മൾ കൊച്ചിയിൽ ഉണ്ടായിരുന്നു. ഇന്ന് ഞാൻ നിങ്ങളെ വിട്ട് കൊച്ചിവിട്ട് വന്നിരിക്കയാണ്. ഒരുപാട് ദൂരേക്ക് ഒന്നും അല്ല. എന്നിരുന്നാലും എന്നെ എന്നെ സ്നേഹിച്ച എല്ലാവരും പറയാതെ വരുന്നത് എങ്ങനെ... എന്റെ ഹൃദയത്തിൽ നിന്നുള്ള നന്ദിയും കടപ്പാടും അറിയിക്കുകയാണ് പ്രിയരേ എന്നെ സ്നേഹിച്ച പോലെ തന്നെ നിങ്ങൾ എന്റെ കോകിലയെയും സ്നേഹിക്കണം. എന്റെ കുടുംബത്തിന് വേണ്ടി എന്റെ ആരോഗ്യത്തിനുവേണ്ടി മനസുഖമുള്ള ഒരു ജീവിതത്തിന് വേണ്ടി തത്കാലം മറ്റൊരിടത്തേക്ക് ചേക്കേറുന്നു. ആരോടും എനിക്ക് പരിഭവമില്ല. ഏവരും സന്തോഷമായി ഇരിക്കട്ടെ.'' ബാലയുടെ വാക്കുകൾ.