
കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ രചനയും സംവിധാനവും നിർവഹിക്കുന്ന ഒരു ദുരൂഹ സാഹചര്യത്തിൽ വയനാട്ടിൽ ചിത്രീകരണം ആരംഭിച്ചു.
ദിലീഷ് പോത്തൻ, സജിൻ ഗോപു, ചിദംബരം, ജാഫർ ഇടുക്കി, ഷാഹി കബീർ, ശരണ്യ രാമചന്ദ്രൻ, ദിവ്യ വിശ്വനാഥ് എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും ഉദയ പിക്ചേഴ്സിന്റെ ബാനറിൽ കുഞ്ചാക്കോ ബോബനും ചേർന്നാണ് നിർമ്മാണം.
ഛായാഗ്രഹണം അർജുൻ സേതു, എഡിറ്റർ മനോജ് കണ്ണോത്ത്, കോസ്റ്റ്യൂം മെൽവി ജെ, മേക്കപ്പ് റോണക്സ് സേവ്യർ, കോ പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ സന്തോഷ് കൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, വിതരണം മാജിക് ഫ്രെയിംസ് റിലീസ്. തിരുനെല്ലിയാണ് ചിത്രത്തിന്റെ മറ്റൊരു ലൊക്കേഷൻ.