
തിരുവനന്തപുരം : കണ്ണൂർ ഗവ. ആയുർവേദ കോളേജിലെ സംഹിത സംസ്‌കൃത സിദ്ധാന്ത വകുപ്പിൽ സംസ്‌കൃത (ന്യായം) അദ്ധ്യാപക തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് 22ന് രാവിലെ 11ന് പരിയാരം കണ്ണൂർ ഗവ.ആയുർവേദ കോളേജിൽ വാക് ഇൻ ഇന്റർവ്യൂ നടത്തും. ഉദ്യോഗാർഥികൾക്ക് യു.ജി.സി റഗുലേഷൻ പ്രകാരം അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനുള്ള യോഗ്യതകൾ ഉണ്ടായിരിക്കണം. നെറ്റ് / പി എച്ച്.ഡി യോഗ്യതയുള്ളവരുടെ അഭാവത്തിൽ ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടു കൂടി പി.ജിയുള്ളവരെ പരിഗണിക്കും. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും ആധാർ കാർഡ്, പാൻ കാർഡ് എന്നിവയുടെ പകർപ്പുകളും ബയോഡേറ്റയും സഹിതം ഹാജരാകണം.
ഓർമിക്കാൻ...
1. ജിപ്മെറിൽ ബി.എസ്സി:- പുതുച്ചേരി ജിപ്മെറിൽ ബി.എസ്സി നഴ്സിംഗ് ഉൾപ്പെടെ 11 ബി.എസ്സി പ്രോഗ്രാമുകളുടെ സർട്ടിഫിക്കറ്റ് പരിശോധനയും കൗൺസലിംഗും ഇന്നും നാളെയുമായി നടക്കും. വെബ്സൈറ്റ്: https://jipmer.edu.in.
2. ഇഗ്നോയിൽ പി എച്ച്.ഡി:- ഇഗ്നോയിൽ റഗുലർ പിഎച്ച്.ഡി പ്രോഗ്രാമിന് (ജൂലായ് സെഷൻ) 20 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: ignouadm.samarth.edu.in.
3. ബയോടെക് പി എച്ച്.ഡി:- രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി, തിരുവനന്തപുരത്ത് ഡിസീസ് ബയോളജി, ന്യൂറോ ബയോളജി, ബയോഇൻഫർമാറ്റിക്സ്, പ്ലാന്റ് സയൻസ് വിഷയങ്ങളിൽ പി എച്ച്.ഡി പ്രവേശനത്തിന് 20 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: http://rgcb.res.in. ഫോൺ: 0471 2529400.