തിരുവനന്തപുരം : നെടുമങ്ങാട്,വിതുര,പാലോട്,മടത്തറ,കുളത്തുപ്പുഴ,തെന്മല വരെയുള്ള മലയോര മേഖലയെ ഉൾപ്പെടുത്തി തമിഴ്നാട് ചെന്നൈ വരെ റെയിൽപാത സ്ഥാപിക്കണമെന്ന് സാംബവ ക്ഷേമ സൊസൈറ്റി (എസ്.കെ.എസ്) സംസ്ഥാന കമ്മറ്റി യോഗം പ്രമേയം പാസാക്കി.സംസ്ഥാന പ്രസിഡന്റ് യശയ്യ ബഞ്ചമിൻ അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി മടത്തറ ശ്യാം,സെക്രട്ടറി ഏലിസൻ വട്ടക്കരിക്കകം,രതീഷ് രാജാജി നഗർ,വൈസ് പ്രസിഡന്റ് സാമുവേൽ പുരവൂർക്കോണം,യേശുദാസ് ബഞ്ചമിൻ, ജോർജ്.ഡി,ശശി കടമ്പനാട്, വിൻസെന്റ് വിതുര,രാജു കാലായിൽ,ദാനിക്കുട്ടി വള്ളിക്കരിക്കകം കുഞ്ഞുമോൻ വെള്ളനാട്,ശരത് രാജാജിനഗർ,കുഞ്ഞുമോൻ രാജാജിനഗർ, റനീഷ് കോട്ടയം,സ്റ്റാൻലി മടത്തറ സാമുവേൽ ഭരതന്നൂർ എന്നിവർ സംസാരിച്ചു.