തിരുവനന്തപുരം : നാഷണൽ ആയുഷ് മിഷന്റെയും നേമം ബ്ലോക്ക് പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ പള്ളിച്ചൽ, വിളപ്പിൽ പഞ്ചായത്തുകളിൽ പട്ടികജാതി, പട്ടിക വർഗ വിഭാഗക്കാർക്കായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചു.പള്ളിച്ചലിൽ നടന്ന ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.പ്രീജ ഉദ്ഘാടനം ചെയ്തു.പള്ളിച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.രാകേഷ്, ജില്ലാ പഞ്ചായത്ത് അംഗം ഭഗത് റൂഫസ് എന്നിവർ സംസാരിച്ചു.

വിളപ്പിൽ പഞ്ചായത്തിൽ നടന്ന മെഡിക്കൽ ക്യാമ്പ് നേമം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജീനകുമാർ ഉദ്ഘാടനം ചെയ്തു.