തിരുവനന്തപുരം: ന്യൂനപക്ഷ യുവജനങ്ങൾക്ക് ഒരു ലക്ഷം തൊഴിലവസരങ്ങൾ നൽകുന്ന 'സമന്വയം' പദ്ധതിയുടെ മണ്ഡലതല ഉദ്ഘാടനം വള്ളക്കടവ് കൺവെൻഷൻ സെന്ററിൽ ഇന്ന് രാവിലെ 10ന് ആന്റണി രാജു എം.എൽ.എ നിർവഹിക്കും.സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്റെ ആഭിമുഖ്യത്തിൽ കേരള നോളജ് ഇക്കോണമി മിഷനുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.രാവിലെ 9 മുതൽ രജിസ്ട്രേഷൻ ആരംഭിക്കും. കമ്മിഷൻ ചെയർമാൻ അഡ്വ.എ.എ.റഷീദ് അദ്ധ്യക്ഷത വഹിക്കും. കേരള നോളജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ.പി.എസ് ശ്രീകല മുഖ്യപ്രഭാഷണം നടത്തും.കമ്മിഷൻ അംഗങ്ങളായ എ.സൈഫുദ്ദീൻ ഹാജി,പി.റോസ തുടങ്ങിയവർ പങ്കെടുക്കും.