
ആറ്റിങ്ങൽ: കേരളാ സ്കൂൾ ഒളിംപിക്സ്, കേരളാ യൂണിവേഴ്സിറ്റി ഇന്റർ കോളേജിയേറ്റ് കരാട്ടെ ചാമ്പ്യൻഷിപ്പിലും റവന്യു ജില്ലാ കരാട്ടെ മത്സരത്തിലും മെഡലുകൾ നേടിയ ആറ്റിങ്ങൽ കരാട്ടെ ടീം താരങ്ങളെ അനുമോദിച്ചു. ഒ.എസ്. അംബിക എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങൽ കരാട്ടെ ടീം മുഖ്യ പരിശീലകൻ സമ്പത്ത്. വി അദ്ധ്യക്ഷത വഹിച്ചു. യു.എസ്. സാബു, ബോഡി ബിൽഡിംഗ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ജാക്സൺ ആർ. ഗോമസ്, പാടിക്കവിളാകം ബാലഭദ്ര ക്ഷേത്രം സെക്രട്ടറി കെ. അജന്തൻ നായർ, ജില്ലാ സ്പോർട്സ് കൗൺസിൽ അംഗം ലാലു.ടി, ആറ്റിങ്ങൽ കരാട്ടെ ടീം സെക്രട്ടറി സുധീർ എസ്.എ എന്നിവർ സംസാരിച്ചു. സംസ്ഥാന സ്കൂൾ ഗെയിംസ് കരാട്ടെയിൽ സ്വർണം നേടിയവരെ അനുമോദിച്ചു. സമ്മേളനത്തിന് മുന്നോടിയായി മെഡൽ ജേതാക്കളെ അണിനിരത്തിയുള്ള നഗരപ്രദിക്ഷണവും നടന്നു.