വിഴിഞ്ഞം: വിഴിഞ്ഞം ഫിഷിംഗ് ഹാർബറിന്റെ പണി അടിയന്തരമായി പൂർത്തിയാക്കി കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് രാഷ്ട്രീയ ജനതാദൾ വെങ്ങാനൂർ ഡിവിഷൻ പ്രവർത്തക സമ്മേളനം ആവശ്യപ്പെട്ടു.ഡോ.എ.നീലലോഹിതദാസ് ഉദ്ഘാടനം ചെയ്തു.വെങ്ങാനൂർ ഡിവിഷൻ പ്രസിഡന്റ് എസ്.എസ്.അരുൺകുമാർ അദ്ധ്യക്ഷത വഹിച്ചു.ആർ.ജെ.ഡി ജില്ലാ പ്രസിഡന്റ് മലയിൻകീഴ് ചന്ദ്രൻനായർ മുഖ്യപ്രഭാഷണം നടത്തി.ഡോ.എൻ.എം.നായർ,കോവളം ടി.എൻ.സുരേഷ്,പരശുവയ്ക്കൽ രാജേന്ദ്രൻ,തെന്നൂർക്കോണം ബാബു,അഡ്വ.ജി.മുരളീധരൻ,വിഴിഞ്ഞം ജയകുമാർ,വി.സുധാകരൻ,കോവളം രാജൻ,വലിയശാല നീലകണ്ഠൻ, എസ്.സുനിൽഖാൻ,കരിച്ചൽ ഗോപാലകൃഷ്ണൻ,വെങ്ങാനൂർ ടി.വിജയൻ,പുല്ലൂർക്കോണം ജയകുമാർ,നെല്ലിമൂട്ട്വിള ഷാജി, വെങ്ങാനൂർ ഉണ്ണി,അഡ്വ. കെ.ജയചന്ദ്രൻ,ആർ.ബാഹുലേയൻ, ഭഗത് റൂഫസ്, വെങ്ങാനുർ ജയൻ ബാബു തുടങ്ങിയവർ പങ്കെടുത്തു.