1

തിരുവനന്തപുരം:മുൻ ഡി.ജി.പി ബി .സന്ധ്യയുടെ പിതാവ്

പാലാ മുരിക്കുംപുഴ താഴത്തുപാണാട്ട് ശാന്തിനിവാസിൽ ഭാരതദാസ് (രാജൻ ,94) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പാലാ മുനിസിപ്പൽ പൊതുശ്മശാനത്തിൽ. സന്ധ്യയുടെ കണ്ണമ്മൂലയിലെ വസതിയിലായിരുന്നു താമസം.

ബി.ജെ.പി മുൻ പാലാ നിയോജക മണ്ഡലം പ്രസിഡന്റാണ്. ഭാര്യ: കാർത്ത്യായനിയമ്മ (തലപ്പലം വണ്ടനാനിക്കൽ കുടുംബാംഗം). മകൻ: ബി .മധു (ബിസിനസ്). മരുമക്കൾ: കെ .മധുകുമാർ (കേരള യൂണിവേഴ്സിറ്റി റിട്ട. പരീക്ഷാ കൺട്രോളർ), രാഗി (രജിസ്‌ട്രേഷൻ വകുപ്പ് ഈരാറ്റുപേട്ട).