lakshmanan

നേമം: പാപ്പനംകോട് ലക്ഷ്മണൻ മെമ്മോറിയൽ കൾച്ചറൽ ആൻഡ് ചാരിറ്റബിൾ സംഘം വാർഷിക പൊതുസമ്മേളനവും ധനസഹായ വിതരണവും നടന്നു.സംഘത്തിന്റെ 4-ാമത് വാർഷിക സമ്മേളനത്തോടനുബന്ധിച്ച് വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.ചലച്ചിത്ര സംവിധായകൻ നേമം പുഷ്പരാജ് ഉദ്ഘാടനം ചെയ്തു.ചലച്ചിത്ര താരം ശങ്കർ രാമകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു.ശാസ്താന്തല സഹദേവൻ മുഖ്യപ്രഭാഷണം നടത്തി.ടി.പി.ശാസ്തമംഗലം,കൗൺസിലർ എൽ.സൗമ്യ,ചിത്രകാരൻ കാരയ്ക്കാമണ്ഡപം വിജയകുമാർ,പ്രസിഡന്റ് എസ്.രാജേന്ദ്രൻ,സെക്രട്ടറി കെ.സി.ലൈലേശ്വരൻ,ട്രഷറർ മേലാങ്കോട് അശോകൻ എന്നിവർ പങ്കെടുത്തു. തുടർന്ന് നാടകവും അവതരിപ്പിച്ചു.