1

വിഴിഞ്ഞം: കോട്ടുകാൽ പുന്നക്കുളത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മാംസാവശിഷ്‌ടമുൾപ്പെടെയുള്ള മാലിന്യം തള്ളി. ഇന്നലെ രാവിലെയാണ് മാലിന്യം തള്ളിയതായി പ്രഭാതസവാരിക്കിറങ്ങിയ നാട്ടുകാർ കണ്ടത്. പ്ലാസ്‌റ്റിക് സഞ്ചികളിലാക്കിയ നിലയിലാണ് മാംസാവശിഷ്‌ടങ്ങൾ.രാത്രിയിൽ ലോറിയിലെത്തിച്ചാവാം മാലിന്യം ഇവിടെ തള്ളിയതെന്ന് നാട്ടുകാർ പറഞ്ഞു. ഗ്രാമപഞ്ചായത്ത് അധികൃതരും പൊലീസും സ്ഥലത്തെത്തി. മാലിന്യം മറവു ചെയ്യാൻ നടപടി സ്വീകരിച്ചതായി കോട്ടുകാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ചന്ദ്രലേഖ അറിയിച്ചു.