p

ആറാം സെമസ്​റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാ​റ്ററിംഗ് ടെക്‌നോളജി പരീക്ഷയുടെ പ്രാക്ടിക്കൽ 21, 22 തീയതികളിലേക്ക് മാറ്റി.

എം.എസ്‌സി ബയോകെമിസ്ട്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്​റ്റർ എം.എസ്‌സി സൈക്കോളജി, എം.എസ്‌സി കൗൺസലിംഗ് സൈക്കോളജി (റഗുലർ & സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

അഞ്ചാം സെമസ്​റ്റർ ബി.എ/ബി.എസ്‌സി./ബി.കോം ന്യൂ ജനറേഷൻ ഡബിൾ മെയിൻ കോഴ്സുകളുടെ പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​ ​പ​രീ​ക്ഷ​ ​മാ​റ്റി

നാ​ളെ​ ​ന​ട​ത്താ​നി​രു​ന്ന​ ​എ​ല്ലാ​ ​പ​രീ​ക്ഷ​ക​ളും​ ​മാ​റ്റി​വ​ച്ചു.​ ​പു​തി​യ​ ​തീ​യ​തി​ക​ൾ​ ​വെ​ബ് ​സൈ​റ്റി​ൽ.

പ്രൈ​വ​റ്റ് ​യു.​ജി,​ ​പി.​ജി
പ്രൈ​വ​റ്റ് ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​ബി​രു​ദ,​ ​ബി​രു​ദാ​ന​ന്ത​ര​ ​പ്രോ​ഗ്രാ​മു​ക​ളി​ൽ​ ​(2024​ ​അ​ഡ്മി​ഷ​ൻ​)​ ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​അ​പേ​ക്ഷ​ക​ൾ​ ​സൂ​പ്പ​ർ​ഫൈ​നോ​ടെ​ ​സ്വീ​ക​രി​ക്കു​ന്ന​ ​സ​മ​യ​പ​രി​ധി​ 30​ ​വ​രെ​ ​നീ​ട്ടി.

പ​രീ​ക്ഷ​ ​തീ​യ​തി​ ​മാ​റ്റി
ഡി​സം​ബ​ർ​ 10​ ​ന് ​ന​ട​ത്താ​നി​രു​ന്ന​ ​അ​ഞ്ചാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​എ​സ്‌​സി​ ​ഹോ​ട്ട​ൽ​ ​മാ​നേ​ജ​മെ​ന്റ് ​ആ​ൻ​ഡ് ​ക​ളി​ന​റി​ ​ആ​ർ​ട്‌​സ് ​(2020​ ​മു​ത​ൽ​ ​അ​ഡ്മി​ഷ​നു​ക​ൾ​),​ ​ബി.​എ​സ്‌​സി​ ​ക​ളി​ന​റി​ ​ആ​ർ​ട്‌​സ് ​ആ​ൻ​ഡ് ​കാ​റ്റ​റിം​ഗ് ​ടെ​ക്‌​നോ​ള​ജി​ ​(2017​ ​മു​ത​ൽ​ 2019​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​)​ ​പ​രീ​ക്ഷ​ക​ൾ​ 30​ ​ലേ​ക്ക് ​മാ​റ്റി.

കേ​ര​ള​ ​വാ​ഴ്സി​റ്റി​ ​പ​രീ​ക്ഷാ​ഫീ​സ്
അ​ടു​ത്ത​ ​സെ​മ​സ്റ്റ​റി​ൽ​ ​കു​റ​യ്ക്കും

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​ ​കു​ത്ത​നേ​ ​കൂ​ട്ടി​യ​ ​ബി​രു​ദ​ ​പ​രീ​ക്ഷാ​ഫീ​സ് ​അ​ടു​ത്ത​ ​സെ​മ​സ്റ്റ​റി​ൽ​ ​കു​റ​യ്ക്കും.​ ​ഈ​ ​സെ​മ​സ്റ്റ​റി​ൽ​ ​ഫീ​സ​ട​യ്ക്കേ​ണ്ട​ ​സ​മ​യം​ ​ക​ഴി​ഞ്ഞു.​ ​ബ​ഹു​ഭൂ​രി​പ​ക്ഷ​വും​ ​ഫീ​സ​ട​ച്ചു.​ 25​ന് ​പ​രീ​ക്ഷ​ ​തു​ട​ങ്ങു​ക​യാ​ണ്.​ ​ഈ​ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ​ഫീ​സ് ​കു​റ​യ്ക്കു​ന്ന​ത് ​അ​ടു​ത്ത​ ​സെ​മ​സ്റ്റ​ർ​ ​മു​ത​ലാ​ക്കാ​ൻ​ ​തീ​രു​മാ​നി​ച്ച​ത്.​ ​പ​രീ​ക്ഷാ​ ​ന​ട​ത്തി​പ്പ് ​ചെ​ല​വ് ​സം​ബ​ന്ധി​ച്ച് ​വി​ശ​ദ​മാ​യ​ ​റി​പ്പോ​ർ​ട്ട് ​ഉ​ട​ൻ​ ​ന​ൽ​കാ​ൻ​ ​ര​ജി​സ്ട്രാ​ർ​ക്ക് ​വി.​സി​ ​ഡോ.​മോ​ഹ​ന​ൻ​ ​കു​ന്നു​മ്മ​ൽ​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.​ ​പ​രീ​ക്ഷാ​ഫീ​സ് ​വാ​ഴ്സി​റ്റി​യു​ടെ​ ​വ​രു​മാ​ന​ ​മാ​ർ​ഗ്ഗ​മാ​ക്ക​രു​തെ​ന്നും​ ​കു​ട്ടി​ക​ളെ​ ​ബു​ദ്ധി​മു​ട്ടി​ക്ക​രു​തെ​ന്നും​ ​വി.​സി​ ​നി​ർ​ദ്ദേ​ശി​ച്ചു.​ ​നാ​ലു​ ​വ​ർ​ഷ​ ​ബി​രു​ദം​ ​ന​ട​പ്പാ​ക്കു​ന്ന​തി​ന്റെ​ ​പേ​രി​ലാ​ണ് ​പ​രീ​ക്ഷാ​ഫീ​സു​ക​ൾ​ ​കു​ത്തേ​നേ​ ​കൂ​ട്ടി​യ​ത്.
തി​യ​റി​ ​പേ​പ്പ​റു​ക​ൾ​ക്ക് 50​രൂ​പ​യി​ൽ​ ​നി​ന്ന് 150​ആ​യും​ ​പ്രാ​ക്ടി​ക്ക​ൽ​ ​ഉ​ള്ള​ ​തി​യ​റി​ക്ക് 50​ൽ​ ​നി​ന്ന് 250​ആ​യും​ ​പ​രീ​ക്ഷാ​ഫീ​സ് ​കൂ​ട്ടി.​ ​ഇം​പ്രൂ​വ്മെ​ന്റി​ന് ​ഇ​ത് ​യ​ഥാ​ക്ര​മം​ 200,​ 300​ ​രൂ​പ​യാ​ണ്.​ ​സ​പ്ലി​മെ​ന്റ​റി​ ​പ​രീ​ക്ഷ​യ്ക്ക് ​തി​യ​റി​ക്ക് ​ഒ​രു​ ​പേ​പ്പ​റി​ന് 300​ഉം​ ​പ്രാ​ക്ടി​ക്ക​ലു​ള്ള​ ​തി​യ​റി​ ​പേ​പ്പ​റി​ന് 350​ഉം​ ​രൂ​പ​യാ​ക്കി.​ ​നേ​ര​ത്തേ​ ​ഇ​ത് 50,​ 100​ ​രൂ​പ​യാ​യി​രു​ന്നു.​ ​പു​നഃ​പ​രി​ശോ​ധ​ന​യ്ക്കു​ള്ള​ ​ഫീ​സ് 300,​ 500​ ​രൂ​പ​യാ​ക്കി​യി​ട്ടു​ണ്ട്.​ ​മാ​ർ​ക്ക് ​ഷീ​റ്രി​നു​ള്ള​ ​ഫീ​സ് 75​ ​രൂ​പ​യാ​ക്കി​യി​ട്ടു​ണ്ട്.​ ​ഇ​തി​നെ​തി​രെ​ ​ഭ​ര​ണ​പ​ക്ഷ​ ​വി​ദ്യാ​ർ​ത്ഥി​ ​സം​ഘ​ട​ന​ക​ള​ട​ക്കം​ ​പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്.