sndp

തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം പാറശാല യൂണിയനിൽ ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിൽ രൂപീകരിച്ചു.എസ്.എൻ.പി.സി കേന്ദ്ര കമ്മിറ്റി എക്‌സിക്യൂട്ടീവ് അംഗം സുരേന്ദ്രൻ അദ്ധ്യക്ഷതയിൽ കൂടിയ യോഗം യൂണിയൻ അഡ്മിനിസ്ട്രേറ്റർ ജയൻ എസ്.ഊരമ്പ് ഉദ്ഘാടനം ചെയ്‌തു.
എസ്.എൻ.പി.സി കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗം സന്തോഷ് മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായി ശശിഭൂഷണൻ (പ്രസിഡന്റ് - പൂഴിക്കുന്ന് ശാഖ ), സുരേന്ദ്രൻ (സെക്രട്ടറി-കുന്നത്തുകാൽ ശാഖ) എന്നിവരെ തിരഞ്ഞെടുത്തു. എസ്.എൻ.ഇ.എഫ് കേന്ദ്ര സമിതി അസി.സെക്രട്ടറി ബിനുകുമാർ സ്വാഗതവും സുരേന്ദ്രൻ നന്ദിയും പറഞ്ഞു.