കോവളം: വെള്ളായണി കായലിൽ ഭൂമി നഷ്ടപ്പെട്ട് ദുരിതത്തിലായ കർഷകരുടെ പട്ടയ ഭൂമിക്ക് ന്യായവില നൽകി സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് പാടശേഖരത്തിലെ പട്ടയഭൂമിക്കാരായ ഭൂ ഉടമകളുടെ മേഖലാ യോഗം നടന്നു. ഊക്കോട് മുകളൂർമൂല വികസന സമിതി ഹാളിൽ നടന്ന യോഗത്തിൽ മേഖലാ പ്രസിഡന്റ് വിവേകാനന്ദൻ അദ്ധ്യക്ഷനായിരുന്നു.കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോമശേഖരൻ നായർ,വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.ശ്രീകുമാർ,പാടശേഖരസമിതി ഭാരവാഹികളായ ജനറൽ കൺവീനർ കോളിയൂർ ഗോപി, എൻജിനിയർ എ.ജെ.റോയ്,വിശ്വംഭരൻ,മഹേശ്വരൻ നായർ,മേഖലാ കൺവീനർ ശിവൻകുട്ടി നായർ,വിക്രമൻ നായർ തുടങ്ങിയവർ പങ്കെടുത്തു.