തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നു ദിവസം നേരിയ മഴയ്ക്ക് സാദ്ധ്യത. മഴ കുറയുന്നതോടെ ചെറിയ രീതിയിൽ പകൽ താപനില കൂടും. ശബരിമലയിൽ ഇന്ന് ഉച്ചയ്ക്കുശേഷം സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ നേരിയ മഴയ്ക്കും സാദ്ധ്യതയുണ്ട്. 22നു ശേഷം ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാദ്ധ്യതയുണ്ട്. അങ്ങനെയെങ്കിൽ വീണ്ടും തുലാവർ‌ഷം സജീവമായേക്കാം.